പ​​ക്ഷി​​പ്പനിയും കൊ​​ടും​​ചൂ​​ടും; മു​​ട്ടവി​​ല ഉ​​യ​​ര​​ങ്ങ​​ളി​​ല്‍; താ​​റാ​​വു​​മു​​ട്ട ഒന്നിന് 11 രൂ​​പ​​

കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി​​യും കൊ​​ടും​​ചൂ​​ടും താ​​റാ​​വ് മു​​ട്ട വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണ​​മാ​​യി. താ​​റാ​​വു​​മു​​ട്ട ചി​​ല്ല​​റ വി​​ല 11 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു. പൊ​​തു​​വേ കേ​​ടും കൂ​​ടു​​ത​​ലാ​​ണ്. കു​​ട്ട​​നാ​​ട്ടി​​ല്‍ പ​​ക്ഷി​​പ്പ​​നി​​യെ തു​​ട​​ര്‍​ന്ന് നാ​​ട​​ന്‍ താ​​റാ​​വു​​മു​​ട്ട​​യ്ക്ക് ക്ഷാ​​മ​​മു​​ണ്ട്.

പാ​​ല​​ക്കാ​​ട്, തൃ​​ശൂ​​ര്‍ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്ന് മു​​ട്ട ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്നു​​മി​​ല്ല. പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലാ​​യി എ​​ണ്ണാ​​യി​​രം താ​​റാ​​വു​​ക​​ളെ​​യാ​​ണ് കൊ​​ന്നൊ​​ടു​​ക്കു​​ന്ന​​ത്.

കോ​​ഴി​​ക​​ള്‍​ക്കും രോ​​ഗം ബാ​​ധി​​ച്ച​​തോ​​ടെ കോ​​ഴി​​മു​​ട്ട വി​​ല​​യി​​ലും നേ​​രി​​യ വ​​ര്‍​ധ​​ന​​യു​​ണ്ട്. താ​​റാ​​വും കോ​​ഴി​​യും അ​​ട​​ക്കം കാ​​ല്‍​ല​​ക്ഷ​​ത്തി​​ലേ​​റെ പ​​ക്ഷി​​ക​​ളെ​​യാ​​ണ് കൊ​​ല്ലാ​​ന്‍ തീ​​രു​​മാ​​നം.

നി​​ര​​ണം സ​​ര്‍​ക്കാ​​ര്‍ താ​​റാ​​വു​​വ​​ള​​ര്‍​ത്ത​​ല്‍ കേ​​ന്ദ്ര​​ത്തി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വൈ​​കാ​​തെ താ​​റാ​​വു​​കു​​ഞ്ഞു​​ങ്ങ​​ള്‍​ക്കും ക്ഷാ​​മം നേ​​രി​​ടും. നി​​ര​​ണം ഫാ​​മി​​ലെ 560 താ​​റാ​​വു​​ക​​ളാ​​ണ് ച​​ത്തൊ​​ടു​​ങ്ങി​​യ​​ത്.

ഫാ​​മി​​ല്‍ ബാ​​ക്കി​​യു​​ള്ള 4081 താ​​റാ​​വു​​ക​​ളെ​​യും ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള 5000 വ​​ള​​ര്‍​ത്തു പ​​ക്ഷി​​ക​​ളെ​​യും കൊ​​ന്നു ക​​ത്തി​​ക്കും. പ​​ക്ഷി​​പ്പ​​നി കൂ​​ടു​​ത​​ല്‍ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു​​ള്ള കോ​​ഴി​​ക്കും മു​​ട്ട​​യ്ക്കും ത​​മി​​ഴ്നാ​​ട് നി​​രോ​​ധ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തേ സ​​മ​​യം ചൂ​​ടു കൂ​​ടി​​യ​​തോ​​ടെ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്ന് മു​​ട്ട എ​​ത്തു​​ന്നു​​മി​​ല്ല.

Related posts

Leave a Comment