അബുദാബി: പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക.
വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്.