ന്യൂഡൽഹി: ഗാസയിലെ റഫയിൽ ഇസ്രയേൽ വെടിവയ്പിൽ യുഎൻ ഉദ്യോഗസ്ഥനായ മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ഐക്യരാഷ്ട്രസഭ. യുഎൻ ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായ കേണൽ വൈഭവ് അനിൽ കാലെ (46) ആണു കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
രണ്ടു മാസം മുമ്പാണ് ഇദ്ദേഹം യുഎന്നിൽ ചേർന്നത്. “ഞങ്ങളുടെ ക്ഷമാപണവും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ അനുശോചനവും അറിയിക്കുന്നു.
” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ഇന്ത്യ നൽകിയ സംഭാവനകളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.