കേ​ര​ള​ത്തി​ന്‍റെ പോ​ക്ക് ഇ​ത് എ​ങ്ങോ​ട്ട്? ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 438 കൊ​ല​പാ​ത​ക​ങ്ങ​ള്‍, 3338 ബ​ലാ​ത്സം​ഗ​ങ്ങ​ള്‍; ഗു​ണ്ടകളുടെ എണ്ണത്തിൽ വ​ർ​ധ​നവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 438 കൊ​ല​പാ​ത​ക​ങ്ങ​ള്‍. ക​ഴി​ഞ്ഞ​ദി​വ​സം ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ അ​തി​ദാ​രു​ണ​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തി​ല്‍ ഒ​ടു​വി​ല​ത്തേ​ത്. ഈ ​കാ​ല​യ​ള​വി​ല്‍ പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് 2272 പേ​രാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ല്‍ ഇ​ത് 2815 ആ​യി വ​ര്‍​ധി​ച്ചു.

കൊ​ല​പാ​ത​ക​ശ്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളും വ​ര്‍​ധി​ച്ചു. മാ​ര്‍​ച്ച് വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ആ​കെ 1,32,367 കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണു സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 57,015 എ​ണ്ണം ഐ​പി​സി കേ​സു​ക​ളാ​ണ്.

ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 1358 കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ള്‍, 3338 ബ​ലാ​ത്സം​ഗ​ങ്ങ​ള്‍, 124 മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ കു​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 1195 മോ​ഷ​ണ​ങ്ങ​ളും 3703 വ​ഞ്ച​നാ കു​റ്റ​ങ്ങ​ളും, വി​വി​ധ​ങ്ങ​ളാ​യ രീ​തി​യി​ല്‍ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് 5254 കേ​സു​ക​ളും ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment