സ്പൈസി ചിപ്പ് ചലഞ്ചിനിടെ ഹൃദയാഘാതത്തെ തുടർന്ന് പതിനാലുകാരൻ മരിച്ചു. അമേരിക്കയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ വൺ ചിപ്പ് ചലഞ്ച് ഏറ്റെടുത്ത് ടോർട്ടില ചിപ്പ് കഴിച്ച ഹാരിസ് വോലോബാഹ് എന്ന കൗമാരക്കാരനാണ് മരിച്ചത്. ഇതേ തുടർന്ന് വിദ്യാർഥികൾ സ്പൈസി ചിപ്പ് വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ഹാരിസ് സെപ്തംബറിലായിരുന്നു മരിച്ചത്. ഇപ്പോൾ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എരിവേറിയ ടോർട്ടില ചിപ്പ് കഴിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്ന് കണ്ടെത്തി. ആമാശയത്തിൽ വലിയ അളവിൽ മുളക് എത്തിയതിനെ തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്ന് പ്രാദേിക ചീഫ് മെഡിക്കൽ എക്സാമിനർ അറിയിച്ചു.
ഹാരിസിന്റെ മരണത്തിന് പിന്നാലെ സ്പൈസി ചിപ്പ് നിർമാതാക്കളായ പാക്വി ചിപ്പ് പിൻവലിച്ച് മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രതികരിച്ചു. ഹാരിസിന് കാർഡിയോമെഗലി എന്ന അസുഖവും ഉണ്ടായിരുന്നതായും ഇതും മരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.
കാലിഫോര്‍ണിയയില്‍ വണ്‍ ചിപ്പ് ചലഞ്ചിന് ശ്രമിച്ച മൂന്ന് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മിനെസോട്ടയില്‍ ഏഴ് പേരാണ് സ്പൈസി ചിപ്പ് ചലഞ്ചിന് ശ്രമിച്ച് ആശുപത്രിയിലായത്.