ആര്യ​യു​ടെ ര​ഹ​സ്യ മൊ​ഴി​യെ​ടു​ക്ക​ണം സ​ർ; യ​ദു​വി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ഷേ​പ കേ​സി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ​ന​ൽ​കി പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ഷേ​പ കേ​സി​ൽ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ ര​ഹ​സ്യ മൊ​ഴി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ രേ​ഖ​പ്പെ​ടു​ത്തും.

തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ച​താ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്ക​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ആ​രോ​പി​ക്കു​ക​യും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സം​ഭ​വ ദി​വ​സം രാ​ത്രി ത​ന്നെ മേ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ​യും ഭ​ർ​ത്താ​വും എം​എ​ൽ​എ​യു​മാ​യ സ​ച്ചി​ൻ ദേ​വി​നെ​തി​രെ​യും ഇ​വ​രു​ടെ ബ​ന്ധു​ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment