പ്രേക്ഷകര്‍ തന്റെ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 വർഷമായി കൂടെയുള്ളവരാണ് തന്റെ പ്രേക്ഷകർ.
ഇതുവരെ എന്നെ അവർ കൈവിട്ടിട്ടില്ല. ഇനി വിടുകയുമില്ല എന്ന താരത്തിന്റെ വാക്കുകളാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം.
സിനിമയോട് തനിക്ക് പ്രണയമാണെന്നും സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നുപോകുമെന്നും മമ്മൂട്ടി പറഞ്ഞു. വൈശാഖിനെക്കാളും മിഥുൻ മാനുവലിനെക്കാളും നിങ്ങളെയാണ് എനിക്ക് വിശ്വാസം. ഞങ്ങളൊക്കെ നിങ്ങളെ വിശ്വസിച്ചാണ് വരുന്നതെന്നും മമ്മൂട്ടി പ്രേക്ഷകരോട് പറഞ്ഞു.