ബീ​ഫ് കൂ​ട്ടി​യൊ​രു ഊ​ണ് ഇ​നി സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്രം; ഇ​ട​വ​പ്പാ​തി​യി​ലും പോ​ത്തി​റ​ച്ചി​ക്ക് തീ​വി​ല; പോ​ത്തു​വ​ള​ർ​ത്ത​ൽ ക​ർ​ഷ​ക​ർ​ക്ക് ചി​ല​ത് പ​റ​യാ​നു​ണ്ട്


കോ​​ട്ട​​യം: പോ​​ത്തി​​റ​​ച്ചി​​ക്ക് പി​​ന്നെ​​യും വി​​ല കൂ​​ടു​​ന്നു. 420 രൂ​​പ​​യാ​​ണ് നി​​ല​​വി​​ല്‍. സീ​​സ​​ണ്‍ അ​​ല്ലാ​​തി​​രി​​ക്കെ ഒ​​റ്റ​​യ​​ടി​​ക്കാ​​ണ് വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ത്. പോ​​ത്തി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വാ​​ണ് പ്ര​​ധാ​​ന​​മാ​​യും വി​​ല വ​​ര്‍​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​യി ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ല്‍ പോ​​ത്തു​​കൃ​​ഷി മ​​റ്റി​​ട​​ങ്ങി​​ളി​​ല്‍ ഉ​​ള്ള​​തി​​നേ​​ക്കാ​​ള്‍ കു​​റ​​വാ​​ണ്. അ​​തി​​നാ​​ല്‍​ത്ത​​ന്നെ ഇ​​റ​​ക്കു​​മ​​തി​​യെ ആ​​ശ്ര​​യി​​ക്കേ​​ണ്ടി വ​​രു​​ന്നു. ഇ​​താ​​ണ് വി​​ല വ​​ര്‍​ധ​​ന​​യി​​ല്‍ പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന​​ത്.

ക്രി​​സ്മ​​സ്, ഈ​​സ്റ്റ​​ര്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ ഇ​​ത്ത​​വ​​ണ വി​​ല​​യി​​ല്‍ വ​​ര്‍​ധ​​ന​​വു​​ണ്ട്. പോ​​ത്തു​​കു​​ട്ടി​​ക​​ൾ​​ക്കും തീ ​​വി​​ല​​യാ​​ണ്. അ​​യ്യാ​​യി​​രം രൂ​​പ​​യ്ക്ക് ഒ​​രു​​കാ​​ല​​ത്ത് കി​​ടാ​​ങ്ങ​​ളെ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ല്‍, ഇ​​ന്ന് അ​​ത് പ​​തി​​മൂ​​വാ​​യി​​ര​​ത്തി​​ല​​ധി​​ക​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ വ​​ള​​ര്‍​ത്തു​​വാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ മ​​ടി​​കാ​​ണി​​ക്കു​​ന്നു. ഇ​​താ​​ണ് പ്ര​​ധാ​​ന​​മാ​​യും വി​​ല വ​​ര്‍​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ വേ​​ണ്ട​​ത്ര ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ന​​ട​​ത്തു​​ന്നി​​ല്ല എ​​ന്നു​​ള്ള​​താ​​ണ് യ​​ഥാ​​ര്‍​ഥ്യം. പോ​​ത്തു കി​​ടാ​​ക്ക​​ളെ സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യാ​​ന്‍ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്് തീ​​രു​​മാ​​നം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത് വ​​ള​​രെ ചു​​രു​​ക്കം പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ്.

പോ​​ത്തി​​നെ വ​​ള​​ര്‍​ത്താ​​നു​​ള്ള ചി​​ല​​വ് വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. തീ​​റ്റ​​യ്ക്കു​​മാ​​ത്രം ഭീ​​മ​​മാ​​യൊ​​രു തു​​ക ചി​​ല​​വു​​വ​​രു​​ന്നു. ഇ​​ത് സ്ഥി​​രം ക​​ര്‍​ഷ​​ക​​രെ പി​​ന്നോ​​ട്ട് വ​​ലി​​ക്കു​​ന്നു. സ​​ര്‍​ക്കാ​​രി​​ല്‍ നി​​ന്നോ വ​​കു​​പ്പി​​ല്‍ നി​​ന്നോ മ​​തി​​യാ​​യ സ​​ഹാ​​യ​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​ന്നി​​ല്ല. ക​​ര്‍​ഷി​​ക മേ​​ഖ​​ല​​യെ മാ​​ത്രം ആ​​ശ്ര​​യി​​ക്കു​​ന്ന ആ​​ളു​​ക​​ള്‍​ക്ക് ഇ​​ത് വ​​ലി​​യ ഭാ​​ര​​മാ​​ണ്.

മാംസാവശ്യത്തിനുള്ള പോത്തു വളർത്തൽ :അറിയേണ്ടത്

ഈ ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ വി​​പ​​ണി വി​​ല​​യെ പി​​ടി​​ച്ചു​​നി​​ര്‍​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യം. അ​​തേ​​സ​​മ​​യം കു​​ത്ത​​നെ വി​​ല കൂ​​ട്ടു​​ന്ന ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് സ​​ര്‍​ക്കാ​​ര്‍ മൗ​​നം പാ​​ലി​​ക്കു​​ന്ന​​തെ​​ന്നാ​​ണ്് ഉ​​യ​​രു​​ന്ന പ്ര​​ധാ​​ന വി​​മ​​ര്‍​ശ​​നം.
പോ​​ത്ത് വ​​ള​​ര്‍​ത്ത​​ലി​​നെ വ്യാ​​പി​​പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തി​​യെ​​ങ്കി​​ല്‍ മാ​​ത്ര​​മെ വി​​ല വ​​ര്‍​ധ​​ന​​യെ നി​​യ​​ന്ത്രി​​ക്കു​​വാ​​ന്‍ ക​​ഴി​​യൂ. അ​​നി​​യ​​ന്ത്രി​​ത​​മാ​​യി വി​​ല​​യി​​ല്‍ വി​​പ​​ണി​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ര്‍​ധ​​ന​​വ് ജ​​ന​​ങ്ങ​​ളെ വ​​ല​​യ്ക്കും.

പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ മീ​​റ്റ് പ്രോ​​ഡ​​ക്ട​​സ് ഓ​​ഫ് ഇ​​ന്ത്യ(​​എം പി ​​ഐ)​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം നി​​ല​​വി​​ല്‍ പ​​രി​​മി​​ത​​മാ​​ണ്. ഇ​​ത് വ്യാ​​പി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഒ​​രു പ​​രി​​ധി വ​​രെ പ​​രി​​ഹ​​രി​​ക്കു​​വാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എബി ​​ഐ​​പ്പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

 

Related posts

Leave a Comment