ഗ​രു​ഡ പ്രീ​മി​യം, സ​ര്‍​വീ​സി​നെ യാ​ത്ര​ക്കാ​ര്‍ ക​യ്യൊ​ഴി​ഞ്ഞോ… വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്ക് ഇ​നി വിരാ​മം; ന​വ​കേ​ര​ള ബ​സ് വ​ൻ ലാ​ഭ​ത്തി​ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള ബ​സ് ഗ​രു​ഡ പ്രീ​മി​യം എ​ന്ന പേ​രി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് പ്ര​ച​രി​ച്ചി​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്ക് വി​രാ​മം. ബ​സ് അ​തീ​വ ലാ​ഭ​ത്തി​ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. മെ​യ് അ​ഞ്ചി​നാ​ണ് കോ​ഴി​ക്കോ​ട് നി​ന്നും ബം​ഗ​ളൂ​രി​ലേ​ക്ക് ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. അ​ന്നു മു​ത​ൽ ഇ​ന്നു വ​രെ ബ​സി​ന്‍റെ സ​ര്‍​വീ​സി​ന് യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ആ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സെ​എ​സ്ആ​ർ​ടി​സി വ്യ​ക്ത​മാ​ക്കി.

സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ കി​ലോ​മീ​റ്റ​റി​ന് ശ​രാ​ശ​രി 63.27 രൂ​പ ക​ള​ക്ഷ​ന്‍ നേ​ടി ഗ​രു​ഡ പ്രീ​മി​യം വി​ജ​യ​ക​ര​മാ​യി കു​തി​ക്കു​ക​യാണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം കി​ലോ​മീ​റ്റ​റി​ന് 60.77 രൂ​പ മു​ത​ല്‍ 85.26 രൂ​പ വ​രെ ക​ള​ക്ഷ​ന്‍ നേ​ടാ​നാ​യി​ട്ടു​ണ്ടെ​ന്നും കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഗ​രു​ഡ പ്രീ​മി​യം, സ​ര്‍​വീ​സി​നെ യാ​ത്ര​ക്കാ​ര്‍ ക​യ്യൊ​ഴി​ഞ്ഞു. ക​യ്യൊ​ഴി​ഞ്ഞോ..? ചി​ല കോ​ണു​ക​ളി​ല്‍ നി​ന്നും ഇ​പ്പോ​ഴും അ​സ​ത്യ​പ്ര​ച​ര​ണം തു​ട​രു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത തീ​ര്‍​ത്തും അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​വാ​സ്ത​വ​വു​മാ​ണ്.

05.05 2024 ന് ​കോ​ഴി​ക്കോ​ട് നി​ന്നും ബാം​ഗ്ലൂ​രി​ലേ​ക്ക് ആ​രം​ഭി​ച്ച ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സി​ന് യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ആ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ​ര്‍​വ്വീ​സ് ആ​രം​ഭി​ച്ച​തു​മു​ത​ല്‍ 15.05.204 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കി​ലോ​മീ​റ്റ​റി​ന് ശ​രാ​ശ​രി 63.27 രൂ​പ ക​ള​ക്ഷ​ന്‍ നേ​ടി ഗ​രു​ഡ പ്രീ​മി​യം വി​ജ​യ​ക​ര​മാ​യി സ​ര്‍​വീ​സ് തു​ട​രു​ക​യാ​ണ്. പൊ​തു​വെ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം കി​ലോ​മീ​റ്റ​റി​ന് 60.77 രൂ​പ മു​ത​ല്‍ 85.26 രൂ​പ വ​രെ ക​ള​ക്ഷ​ന്‍ നേ​ടാ​നാ​യി​ട്ടു​ണ്ട്.

ഇ​തി​നോ​ട​കം 450 ല്‍ ​കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സി​ല്‍ യാ​ത്ര ചെ​യ്തു ക​ഴി​ഞ്ഞു. 15.05.2024 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് പ്ര​തി​ദി​നം 46000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വ​രു​മാ​നം ടി ​സ​ര്‍​വീ​സി​ല്‍ നി​ന്നും ല​ഭി​ക്കു​ന്നു​ണ്ട്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ്രീ​മി​യം ക്ലാ​സ് സ​ര്‍​വീ​സു​ക​ള്‍​ക്ക് ല​ഭി​ക്കാ​റു​ള്ള മി​ക​ച്ച പി​ന്തു​ണ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സി​നും ല​ഭി​ക്കു​ന്നു​ണ്ട്. മ​റ്റു​ള്ള രീ​തി​യി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ തി​ക​ച്ചും വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്.

കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
കോ​ഴി​ക്കോ​ട് :0495-2723796/2390350
ബാം​ഗ്ലൂ​ർ : 0802-6756666
കെ​എ​സ്ആ​ർ​ടി​സി, ക​ൺ​ട്രോ​ൾ​റൂം (24×7)
മൊ​ബൈ​ൽ – 9447071021
ലാ​ൻ​ഡ്‌​ലൈ​ൻ – 0471-2463799
18005994011
എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​രി​ലേ​ക്കും
സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ, കെ​എ​സ്ആ​ർ​ടി​സി – (24×7)
വാ​ട്സാ​പ്പ് – +919497722205
ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Related posts

Leave a Comment