ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു.
ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിന്റെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ടൂറിസവും സാംസ്കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംരംഭം. 2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.