ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രഖ്യാപിച്ച് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്.
അതിനാൽ താൻ ഈ തെരഞ്ഞെടുപ്പിൽ എഎപിക്കാണ് വോട്ട് ചെയ്യുന്നത്. അരവിന്ദ് കെജ്രിവാള് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യും എന്ന് രാഹുൽ പറഞ്ഞു. ‘കെജ്രിവാള് കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും’ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പ്രസ്ഥാവന. പ്രസംഗത്തിനിടയിൽ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ വെല്ലുവിളിച്ചു. വെല്ലുവിളിച്ചാലും മോദി താനുമായി സംവാദത്തിന് വരില്ലെന്നറിയാമെന്നും അദ്ദേഹം പരിഹസിച്ചു.