കാഞ്ചീപുരം സാരിയില്‍ അതിസുന്ദരികളായി അനുമോളും അഭയ ഹിരണ്മയിയും. ബ്ലൗസ്ലെസായി പിങ്കിലും കരിംനീലയിലും ഗോള്‍ഡന്‍ വര്‍ക്കുളള പരമ്പരാഗത കാഞ്ചീപുരം സാരിയിലുളള താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
വസ്ത്രത്തിനു ചേരുന്ന ആക്സസറീസും താരങ്ങളുടെ ലുക്കിനെ ഭംഗിയുളളതാക്കുന്നു. മുടിയില്‍ മുല്ലപ്പൂവച്ച് നെറ്റിച്ചുട്ടിയും മൂക്കുത്തിയും നെക്ലേസും അണിഞ്ഞുളള ലുക്കിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
പാരമ്പര്യത്തനിമയുള്ള വസ്ത്രങ്ങള്‍ക്കും വസ്ത്രധാരണത്തിനും എക്കാലവും ആരാധകര്‍ ഏറെയാണെന്നു തെളിയിക്കുന്ന രീതിയിലുളള കമന്റുകളാണ് ഏറെയും. സുന്ദരികളായ സ്ത്രീകളുടെ മനോഹരചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്.