എ​ഴു​ത്ത് മോ​ശ​മാ​യി ക​ഴി​ഞ്ഞാ​ൽ ആ ​സി​നി​മ​യു​ടെ കാ​ര്യം ക​ട്ട​പ്പൊ​ക​യാ​ണ്; സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം; മിഥുൻ മാനുവൽ തോമസ്

സി​നി​മ​യി​ൽ സം​വി​ധാ​യ​ക​നു ല​ഭി​ക്കു​ന്ന അ​തേ പ്ര​തി​ഫ​ലം സി​നി​മ എ​ഴു​തി​യ ആ​ൾ​ക്കും കൊ​ടു​ക്ക​ണ​മെ​ന്ന് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്. ”എ​ഴു​ത്താ​ണ് സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്.

എ​ഴു​ത്ത് മോ​ശ​മാ​യി ക​ഴി​ഞ്ഞാ​ൽ ആ ​സി​നി​മ​യു​ടെ കാ​ര്യം ക​ട്ട​പ്പൊ​ക​യാ​ണ്. ഷൂ​ട്ടി​ങ് യൂ​ണി​റ്റി​ന് മു​ന്നി​ല​ല്ല സി​നി​മ ആ​ദ്യ​മു​ണ്ടാ​കു​ന്ന​ത്. അ​ത് എ​ഴു​ത്തു​കാ​ര​ന്‍റെ മ​ന​സി​ലാ​ണ്. അ​യാ​ൾ അ​ത് മ​ന​സി​ൽ ക​ണ്ട് സം​വി​ധാ​യ​ക​ന് പ​റ​ഞ്ഞു​കൊ​ടു​ത്ത് വേ​റെ രീ​തി​യി​ൽ ക​ൺ​സീ​വ് ചെ​യ്യു​മ്പോ​ഴാ​ണ് സി​നി​മ​യു​ണ്ടാ​വു​ന്ന​ത്,” മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് പ​റ​ഞ്ഞു.

”സം​വി​ധാ​യ​ക​നോ​ളം ത​ന്നെ പ്ര​തി​ഫ​ലം കൊ​ടു​ക്കേ​ണ്ട ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ് എ​ഴു​ത്ത്. ഇ​പ്പോ​ൾ അ​ങ്ങ​നെ​യു​ള്ള രീ​തി​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. ക​ണ്ട​ന്‍റാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​ത് എ​ന്ന ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വ​രു​ന്നു​ണ്ട്. സി​നി​മ​ക​ളും സീ​രി​സു​ക​ളും വ​രു​ന്നു​ണ്ട്. ഹോ​ളി​വു​ഡി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ എ​ഴു​ത്തു​കാ​ര​നാ​ണ് ഏ​റ്റ​വും പ്രാ​ധാ​ന്യ​മെ​ന്ന്” മി​ഥു​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment