ഒരു കൂട്ടം പോക്കറ്റടിക്കാർ ബസിൽ വച്ച് ഒരു യാത്രക്കാരനെ ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബസിൽ സ്ഥാപിച്ചിരുന്ന കാമറയിൽ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞിട്ടുണ്ട്.
ഓടുന്ന ബസിൽ ഒരു സംഘം ആളുകൾ ചേർന്ന് ഒരാളെ വലിച്ചിഴയ്ക്കുന്നതും ആവർത്തിച്ച് മർദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ആക്രമണത്തിന് പിന്നാലെ ബലം പ്രയോഗിച്ച് യാത്രക്കാരനെ ബസിൽ നിന്ന് പുറത്താക്കുകയും പോരാട്ടം തെരുവിൽ തുടരുകയും ചെയ്തു.
ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നഗരത്തിലുടനീളമുള്ള ആളുകൾ സഞ്ചരിക്കുന്ന ഈ ബസുകളിൽ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നെറ്റിസൺസ് വീഡിയോ ഷെയർ ചെയ്യുകയും എക്സ് പോസ്റ്റുകളിൽ ടാഗ് ചെയ്ത് വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തു.
“ഡൽഹി ബസുകൾ പോക്കറ്റടിക്കാർ ഏറ്റെടുത്തു, സർക്കാർ ഉറങ്ങുകയാണ്,ഡൽഹി സർക്കാർ ശ്രദ്ധിക്കണം, ഇത് ഡൽഹിയിലെ റോഡുകളിലെ ബസുകളിൽ ദിവസവും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്,” എന്നിങ്ങനെയാണ് വീഡിയോയ്ക്ക വരുന്ന കമന്റുകൾ.
पूरे देश से विनती हैं मेरी #दिल्ली के बस यात्रियों को बचा लो देखो जेबकतरों का ग्रुप एक यात्री को बेहरेमी से मार रहा हैं और उसको मारते हुए बस से बाहर ले गए ।
— Delhi Buses (@DELHIBUSES1) May 16, 2024
दिल्ली की बसों पर जेबकतरों का कब्ज़ा हों गया हैं और सरकार सो रही हैं ।@ArvindKejriwal @LtGovDelhi @kgahlot @Saurabh_MLAgk pic.twitter.com/zjjy8zk2dF