മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 30 കാരൻ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് യുവാവ് ലോഹ ആണി തറച്ചു. അതിനു ശേഷം അതിൽ പൂട്ട് ഇട്ടു. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. നേപ്പാൾ സ്വദേശിയായ ഉപേന്ദ്ര ഹുദകെ എന്ന യുവാവാണ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചത്.
മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കിയ ശേഷമാണ് ഉപേന്ദ്ര ഹുദകെ ലോഹ ആണി സ്ഥാപിച്ചത്.
മെയ് 11നാണ് അതിക്രമം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം സ്ഥാപിച്ച് യുവാവ് അവരുമായി നിരന്തരം വഴക്കിടുമായിരുന്നു. സംഭവ ദിവസവും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതിയെ ക്രൂരമായി മർദിച്ച ശേഷം അവരുടെ കൈകളും കാലും കണ്ണും കെട്ടിവച്ചു. പിന്നാലെയാണ് സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കിയത്. അതിനു ശേഷം അവിടെ ലോഹ ആണി സ്ഥാപിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ഇരുമ്പ് സ്ക്രൂകളും പൂട്ടും നീക്കം ചെയ്യുന്നതിനും ആഴത്തിലുള്ള മുറിവുകൾ തുന്നിക്കെട്ടാനും യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 326, 506(2), 323 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.