ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന ജീവിവർഗമാണു പാമ്പുകൾ. പാമ്പുകളിൽ ഉഗ്രവിഷമുള്ള രാജവെമ്പാലകളെ കൂടിനകത്തു കണ്ടാൽപോലും ആരുമൊന്നു വിറയ്ക്കും.
എന്നാൽ രാജവെമ്പാലയെ തൊട്ടുതലോടുകയും ചുംബിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടാലോ? അങ്ങനെയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു യുവതി വലിയൊരു രാജവെമ്പാലയെ ചുംബിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ചുംബിക്കുന്നതിന് മുൻപ് യുവതി നാഗശ്രേഷ്ഠനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ മുമ്പിൽ അതീവ ശാന്തനായാണു രാജവെന്പാല പെരുമാറുന്നത്.
പരിശീലനം ലഭിച്ച പാമ്പ് പിടിത്തക്കാർ പാന്പുകളെ ചുംബിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു യുവതി ഈവിധം ചെയ്യുന്നത് ഇതാദ്യമായാണെന്നു പറയുന്നു.
മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങളാണു വീഡിയോ കണ്ടത്. യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ചതിനൊപ്പം അവരുടെ സുരക്ഷയിൽ പലരും ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തു.