കൊല്ലം സുധി വിട പറഞ്ഞിട്ട് ഒരു വർഷം തികയാൻ മാസങ്ങൾ ബാക്കിനിൽക്കെ ഭാര്യ രേണു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോ ആണിപ്പോൾ വൈറലാകുന്നത്. ഇന്ന് സുധിയുടെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമനെ ഓർത്ത് രേണുപങ്കുവച്ച ഫോട്ടോ അത്യധികം വേദനാജനകമാണ്.
‘രാത്രിയിൽ മുറി നിറയെ മുല്ലപ്പൂ ഗന്ധമായിരുന്നു. എനിക്കറിയാം ഇവിടെ വന്നു എന്ന്. ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ. നിങ്ങളെ ഞാൻ ആഴത്തിൽ മിസ് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നു.’, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്.
2023 ജൂലൈ അഞ്ചിന് കേരളം ഉണർന്നത്തന്നെ കൊല്ലം സുധിയുടെ മരണ വാർത്ത അറിഞ്ഞുകൊണ്ടാണ്. ഒരു സ്റ്റേജ് ഷോ കഴിഞ്ഞുള്ള മടക്കയാത്രയിൽ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ ആവുകയായിരുന്നു. കൊമേഡിയൻ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവരും സുധിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സംഭവിച്ചിരുന്നു.