കായംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിച്ചു. ഗുണ്ടാ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയി കൊല്ലാൻ നോക്കിയത്.
സംഭവത്തിൽ മൂന്ന് ഗുണ്ടകൾ പിടിയിൽ. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യം മൂലമാണ് യുവാവിനെ ഇവർ തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം പോലീസും ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് യുവാവ് പോലീസിൽ ഏൽപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം.
മർദനമേറ്റ് യുവാവിന്റെ വലത് ചെവിയുടെ കേൾവി ശക്തി നഷ്ടമായി. യുവാവിന്റെ ഐഫോണും ടൈറ്റാൻ വാച്ചും പ്രതികൾ കവർന്നു. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.