പെ​രു​മ്പാ​വൂ​ർ നിയമ വിദ്യാർഥിനി വ​ധ​ക്കേ​സ്; പ്ര​തി അ​മി​റു​ള്‍ ഇ​സ്ലാം ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി, വ​ധ​ശി​ക്ഷ ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​മിറു​ൾ ഇ​സ്ലാ​മി​ന്‍റെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മിറു​ൾ ഇ​സ്ലാം ന​ൽ​കി​യ അ​പ്പീ​ലും കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ പി.​ബി. സു​രേ​ഷ് കു​മാ​ർ, എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വം ന​ട​ത്തി​യ​ത്.

2016 ഏ​പ്രി​ല്‍ ആ​യി​രു​ന്നു പെ​രു​മ്പാ​വൂ​രി​ല്‍ ഇ​രി​ങ്ങോ​ള്‍ എ​ന്ന സ്ഥ​ല​ത്ത് ക​നാ​ല്‍ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന നി​യ​മ​വി​ദ്യാ​ർ​ഥി​നി അ​തി ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും ശ​രീ​ര​ത്തി​ല്‍ 38 മു​റി​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു.

ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ 2016 ജൂ​ൺ 16ന് ​അ​സം സ്വ​ദേ​ശി​യാ​യ അ​മിറു​ള്‍ ഇ​സ്ലാ​മി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു പ്ര​തി. അ​വി​ടെ​യെ​ത്തി ഊ​രും പേ​രു​മാ​റ്റി കാ​ർ വ​ർ​ക് ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

Related posts

Leave a Comment