ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ.
കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു മാർച്ച് 9 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന് 21 ന് മരണപ്പെട്ട രവീന്ദ്രൻ (65),എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കും പൂരം സേതുജോർജ്ജ്(59)ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 3 ന് വന്ന് 5 ന് മരിച്ച ശ്രീധരൻ (75)പത്തനംതിട്ടജില്ലാ ആശുപത്രിയിൽനിന്നു മാർച്ച് 27 ന് വന്ന്ഏപ്രിൽ 4 ന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു(65) അടൂർ ജനറൽആശുപത്രിയിൽ നിന്ന് ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി(60),ഏപ്രിൽ22ന് വന്ന് 24 ന് മരിച്ച അരുൺ(47) ഏപ്രിൽ 19 ന് വന്ന് 29 ന് മരിച്ച ബാബു (58) മെയ് 7 ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന് 12 ന് മരിച്ച മോഹനൻ(55) മെയ്10 ന് വന്ന് 11 മരിച്ച ഒരു വയോധികൻ ഉൾപ്പെടെ 9 മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ഏഴുദിവസത്തിനകം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ സർക്കാർ ചെലവിൽ സംസ്കരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.