എറണാകുളം: പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർ നേർന്ന വഴിപാടാണ് ഇപ്പോൾ നടത്തിയത്. പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് തുലാഭാരമെന്ന് വി. ഡി സതീശൻ വ്യക്തമാക്കി.
തുലാഭാരത്തിന് ശേഷം ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. പൂജാ കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍ സമയം ക്ഷേത്രത്തില്‍ ചിലവഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.