‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ, ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല’, പാ​നൂ​രി​ൽ ബോം​ബു പൊ​ട്ടി മ​രി​ച്ച​വ​ർ​ക്കാ​യി പാ​ർ​ട്ടി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച​തി​നെ അ​നു​കു​ലി​ച്ച് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് സ്മാ​ര​കം പ​ണി​യു​ന്ന​തി​നെ ന്യാ​യി​ക​രി​ച്ച് പി. ​ജ​യ​രാ​ജ​ൻ. ര​ക്ത​സാ​ക്ഷി​ക​ൾ ര​ക്ത​സാ​ക്ഷി​ക​ൾ ത​ന്നെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റ്റ​ക്ക​ണ്ടി​യി​ൽ ജീ​വ​ർ​പ്പ​ണം ന​ട​ത്തി​യ​വ​ർ​ക്ക് വേ​ണ്ടി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. അ​തി​നെ നി​ര​സി​ക്കു​ന്ന​വ​ർ​ക്ക് ച​രി​ത്രം മാ​പ്പ് ന​ൽ​കി​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ര​ക്ത​സാ​ക്ഷി​ക​ൾ ര​ക്ത​സാ​ക്ഷി​ക​ൾ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ജീ​വാ​ർ​പ്പ​ണം ചെ​യ്തി​ട്ടു​ണ്ട്.​അ​വ​രെ​യെ​ല്ലാം ആ​ക്ഷേ​പി​ക്കാ​ൻ ക​മ്മ്യൂ​ണി​സ്റ്റ്‌ വി​രു​ദ്ധ​ർ എ​ക്കാ​ല​ത്തും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും അ​ത് തു​ട​രു​ക​യാ​ണ്.

2015 ൽ ​ജീ​വാ​ർ​പ്പ​ണം ചെ​യ്ത ചെ​റ്റ​ക്ക​ണ്ടി ര​ക്ത സാ​ക്ഷി​ക​ളെ അ​ക്ര​മി​ക​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​മാ​യി താ​റ​ടി​ച്ചു കൊ​ണ്ട് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. അ​വ​ർ ബോം​ബ് രാ​ഷ്ട്രീ​യ​ക്കാ​രാ​ണ​ത്രെ!

കേ​ര​ള​ത്തി​ലെ സി​പി​ഐ(​എം)- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ണ് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തെ​ക്കു​റി​ച്ച് പി​ന്നീ​ട് പ​റ​യു​ന്നു​ണ്ട്, ര​സ​ക​ര​മാ​യ കാ​ര്യം സി​പി​എം ന്‍റെ ‘ബോം​ബ് രാ​ഷ്ട്രീ​യ​ത്തെ’ വി​മ​ർ​ശി​ക്കു​ന്ന​തി​ന് കൂ​ട്ടു​പി​ടി​ച്ച കൂ​ട്ടാ​ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ആ​ണെ​ന്ന​താ​ണ്! ക​ണ്ണൂ​രി​ലെ ബോം​ബ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ തു​ട​ക്ക​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം.

സു​ധാ​ക​ര​ന്‍റെ അ​നു​യാ​യി​ക​ൾ ആ​യി​രു​ന്ന കോ​ൺ​ഗ്ര​സു​കാ​രാ​ണ് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ ബോം​ബ് നി​ർ​മ്മി​ച്ച​ത്. ത​ങ്ങ​ൾ മൂ​ന്നു ത​രം ബോം​ബ് ഉ​ണ്ടാ​ക്കി​ട്ടു​ണ്ടെ​ന്ന് അ​ന്ന​ത്തെ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ കു​ട്ടി പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ്.

മൂ​ന്നു ത​രം ബോം​ബു​ക​ളു​ടെ ചി​ത്രം ‘ഇ​ന്ത്യാ ടു​ഡേ’ പ്ര​സി​ദ്ധി​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​രം ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ബീ​ഡി തൊ​ഴി​ലാ​ളി​യാ​യ കു​ള​ങ്ങ​രേ​ത്തു രാ​ഘ​വ​നെ​യും ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ നാ​ണു​വി​നെ​യും കോ​ൺ​ഗ്ര​സു​ക്കാ​ർ കൊ​ല​പെ​ടു​ത്തി​യ​ത്.

ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സി​ന്‍റെ ‘ക്രൈം ​ചാ​ർ​ട്ടി​ൽ’ ആ​ദ്യ​മാ​യി ബോം​ബ് ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ സം​ഭ​വം കോ​ള​ങ്ങ​രേ​ത്ത് രാ​ഘ​വ​നാ​ണെ​ന്നും അ​ത് ചെ​യ്ത​ത് കോ​ൺ​ഗ്ര​സു​കാ​ര​നെ​ന്നും രേ​ഖ​പ്പെ​ടു​ത്തീ​ട്ടു​ണ്ട്.

സി​പി​എം വി​രു​ദ്ധ​വേ​ട്ട ആ​ർ​എ​സ്എ​സും ഏ​റ്റെ​ടു​ത്തു. അ​വ​ർ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ങ്ങ​ൾ എ​ണ്ണി​യാ​ൽ ഒ​ടു​ങ്ങാ​ത്ത​താ​ണ്. തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പ​ള്ളി​ച്ചാ​ൽ വി​നോ​ദ​നും ഇ​ങ്ങ​നെ ആ​ർ.​എ​സ്.​എ​സു​കാ​രാ​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട​താ​ണ്.

ബോം​ബ് എ​റി​ഞ്ഞു നെ​ഞ്ചി​ൻ​കൂ​ടു ത​ക​ർ​ന്നാ​ണ് വി​നോ​ദ​ന്‍റെ ജീ​വ​ശ്വാ​സം നി​ല​ച്ച​ത്. സം​ഘ​പ​രി​വാ​ര ബ​ന്ധം ഉ​പേ​ക്ഷി​ച്ചു സി​പി​എം റെ​ഡ് വ​ള​ണ്ടി​യ​ർ ആ​യ ഘ​ട്ട​ത്തി​ലാ​ണ് ഈ ​ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​ത്. ഈ ​കാ​ല​ത്ത് ത​ന്നെ​യാ​ണ് സം​ഘ​പ​രി​വാ​ർ ബ​ന്ധ​ഉ​പേ​ക്ഷി​ച്ച് സി​പി​എ​മ്മി​ൽ എ​ത്തി​യ ഒ. ​കെ. വാ​സു​മാ​സ്റ്റ​റെ ബോം​ബെ​റി​ഞ് കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​ർ​എ​സ്എ​സ് ശ്ര​മം ഉ​ണ്ടാ​യ​ത്.

അ​ക്കാ​ല​ത്ത് ത​ന്നെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ വി​ജേ​ഷി​നെ വി​ള​ക്കോ​ട്ടൂ​രി​ലെ വീ​ട്ടി​ന്‍റെ പ​രി​സ​ര​ത്തു​വ​ച്ച് ബോം​ബും വ​ടി​വാ​ളു​മു​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വി​ജേ​ഷ് ഇ​ന്നും വേ​ദ​ന​തി​ന്ന് ക​ഴി​യു​ക​യാ​ണ്.

ആ​ർ​എ​സ്എ​സ് അ​ക്ര​മ​ത്തി​നെ​തി​രേ കേ​ര​ള​ത്തി​ലെ​മ്പാ​ടും ജ​ന​കീ​യ​മാ​യ ചെ​റു​ത്തു നി​ൽ​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​യെ മാ​ർ​ക്സി​സ്റ്റ്‌ അ​ക്ര​മ​ങ്ങ​ൾ ആ​യാ​ണ് എ​ക്കാ​ല​ത്തും വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 215 സ​ഖാ​ക്ക​ൾ ര​ക്ത​സാ​ക്ഷി​ക​ളാ​യി​ട്ടു​ണ്ട്.

ഇ​തി​നെ ച​രി​ത്ര​പ​ര​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ആ​ർ​എ​സ്എ​സി​ന്‍റെ താ​ത്വി​ക ആ​ചാ​ര്യ​ൻ വി​ല​യി​രു​ത്തി​യ മൂ​ന്ന് ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളി​ൽ ഒ​ന്നാ​യ ക​മ്മ്യൂ​ണി​സ്റ്റ്‌​കാ​രെ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള ആ​ർ​എ​സ്എ​സി​ന്‍റെ അ​ഖി​ലേ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​ആ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മു​സ്ലീം-​ക്രി​സ്ത്യ​ൻ വി​രു​ദ്ധ​വേ​ട്ട അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്തി​യ​ത് പോ​ലെ കേ​ര​ള​ത്തി​ലും പ​രീ​ക്ഷി​ച്ചി​ട്ട് നോ​ക്കീ​ട്ടു​ണ്ട്.

ഇ​ത് പ​രാ​ജ​യ​പ്പെ​ട്ട അ​നു​ഭ​വം വ​ച്ചാ​ണ് സി​പി​എ​മ്മി​നെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന തി​രി​ച്ച​ത്. ഇ​തി​നെ വ​ക്രീ​ക​രി​ച്ച് ചി​ത്രീ​ക​രി​ക്കാ​നാ​ണ് എ​ക്കാ​ല​വും വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ച്ച​ത്.

ചെ​റ്റ​ക്ക​ണ്ടി സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ മു​ൻ​കൈ​യ്യെ​ടു​ത്തു സ്മാ​ര​ക​മ​ന്ദി​രം ഉ​ണ്ടാ​ക്കി​യ​തി​നെ​തി​രേ പ്ര​ച​ര​ണ കോ​ലാ​ഹ​ലം സൃ​ഷ്ടി​ക്കു​ന്ന​വ​ർ ഒ​രു കാ​ര്യം ബോ​ധ​പൂ​ർ​വം ആ​ർ​എ​സ്എ​സ് ആ​ക്ര​മി​ക​ൾ​ക്ക് വേ​ണ്ടി മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ പൊ​യി​ലൂ​രി​ൽ ആ​ർ.​എ​സ്.​എ​സ്സു​കാ​ർ നി​ർ​മി​ച്ച ഒ​രു മ​ന്ദി​രം ഉ​ണ്ട് അ​ശ്വി​നി-​സു​രേ​ന്ദ്ര​ൻ സ്മാ​ര​കം. 2002 ൽ ​പൊ​യി​ലൂ​രി​ൽ ബോം​ബ് നി​ർ​മ്മാ​ണ​ത്തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രും. പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ഞ്ചേ​രി അ​ത്യാ​റ​ക്കാ​വി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​മ്പോ​ൾ സ്പോ​ടാ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ദീ​പ​ൻ-​ദി​ലീ​ഷ് എ​ന്നി​വ​ർ​ക്കും ആ​ർ​എ​സ്എ​സു​കാ​ർ സ്മാ​ര​കം നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.

ചി​റ്റാ​രി​പ്പ​റ​മ്പി​ലെ പൂ​വ​ത്തി​ൻ​കീ​ഴി​ലാ​ണ് ദി​ലീ​ഷി​ന്റെ സ്മാ​ര​ക​വും പ്ര​ദീ​പ​ന് ചെ​റു​വാ​ഞ്ചേ​രി​യി​ൽ സ്മാ​ര​ക ഗേ​റ്റും ഉ​ണ്ടാ​ക്കി. ഇ​ത്ത​ര​ക്കാ​രെ ആ​ർ.​എ​സ്.​എ​സ് ബ​ലി​ദാ​നി​ക​ളാ​യി കൊ​ണ്ടാ​ടു​മ്പോ​ൾ അ​ത് വാ​ർ​ത്ത​യ​ല്ല. പാ​നൂ​ർ മേ​ഖ​ല​യി​ലാ​ണ് വ​ള്യ​യി പ്ര​ദേ​ശം 1998 ഫെ​ബ്രു​വ​രി മാ​സം ബോം​ബ് നി​ർ​മ്മി​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​ന​മു​ണ്ടാ​യി​രു​ന്നു കൈ​പ്പ​ത്തി ന​ഷ്ട്ട​പ്പെ​ട്ട പൊ​ന്ന​മ്പ​ത് വി​ജ​യ​ൻ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​നാ​യി രം​ഗ​ത്തു​ണ്ട്.

സം​ഘ​ർ​ഷ​ത്തി​ന്‍റേ​യും കാ​യി​ക അ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പി​ന്നി​ലു​ള്ള രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചാ​ണ് മേ​ൽ​വി​വ​രി​ച്ച​ത്. അ​ത് ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​ണ്. അ​ത്ത​രം ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ഇ​ന്ത്യ​ൻ പീ​ന​ൽ കോ​ഡി​ന്റെ അ​ള​വു​കോ​ൽ വ​ച്ച്മാ​ത്രം വി​ല​യി​രു​ത്താ​വു​ന്ന​വ​യ​ല്ല.

സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​ൻ​പും സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷ​വും ജ​ന​കീ​യ​മാ​യ എ​ത്ര​യോ ചെ​റു​ത്തു നി​ൽ​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ അ​തേ​പ​ടി തു​ട​രേ​ണ്ട എ​ന്നാ​ണ് സി​പി​എം തീ​രു​മാ​നി​ച്ച​ത്. ആ​ഗോ​ള​വ​ത്ക്ക​ര​ണ​കാ​ല​ത്ത് ന​വ​കേ​ര​ള​ത്തി​നാ​യി​എ​ല്ലാ​വ​രെ​യും യോ​ജി​പ്പി​ക്കു​ന്ന ശ്ര​മ​മാ​ണ് വേ​ണ്ട​തെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ആ​ർ​എ​സ്എ​സും കോ​ൺ​ഗ്ര​സും കൊ​ല​ക്ക​ത്തി താ​ഴെ വ​ച്ചി​ട്ടി​ല്ല. പ​ക്ഷേ സി​പി​എം സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഇ​ങ്ങോ​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും സം​യ​മ​നം പാ​ലി​ക്കു​ന്ന സ​മീ​പ​നം തു​ട​രു​ക​യാ​ണ്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​ക്ക​ളു​മാ​കെ​യും പ​തി​നെ​ട്ടാം ലോ​ക​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ബ്ദം കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് കു​ന്നോ​ത്തു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യാ​ത്തോ​ടി​ൽ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭ​ഗ​മാ​യി ബോം​ബ് ഉ​ണ്ടാ​ക്കു​മ്പോ​ൾ സ്ഫോ​ട​നം ന​ട​ക്കു​ന്ന​തും ദൗ​ർ​ഭാ​ഗ്യ​പ​ര​മാ​യ മ​ര​ണം സം​ഭ​വി​ച്ച​തും.

ഇ​തി​നെ സി​പി​എം വി​രു​ദ്ധ പ്ര​ച​ര​ണ​ത്തി​ന് ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ് ഇ​ട​തു വി​രു​ദ്ധ​ർ ചെ​യ്ത​ത്. മീ​ത്ത​ലെ കു​ന്നോ​ത്തു​പ​റ​മ്പി​ൽ മാ​ർ​ച്ച്‌ 7ന് ​ന​ട​ന്ന സി​പി​എം അ​നു​ഭാ​വി യോ​ഗ​ത്തി​ലും മാ​ർ​ച്ച്‌ 11ന് ​ആ​ർ.​എ​സ്.​എ​സ്സു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ജ​യ​ന്‍റെ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ഞാ​ൻ ഉ​ൾ​പ്പെ​ടെ സി​പി​എം നേ​താ​ക്ക​ൾ സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്ടാ​യി.

അ​തി​ന് ശേ​ഷം ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തെ പാ​ർ​ട്ടി പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ​താ​ണ്. അ​തി​നാ​ൽ ത​ന്നെ സി​പി​എ​മ്മി​ന്‍റെ ര​ക്ത​സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഇ​ത് ഉ​ൾ​പ്പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്. ചെ​റ്റ​ക്ക​ണ്ടി​യി​ൽ ജീ​വ​ർ​പ്പ​ണം ന​ട​ത്തി​യ​വ​ർ​ക്ക് വേ​ണ്ടി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. അ​തി​നെ നി​ര​സി​ക്കു​ന്ന​വ​ർ​ക്ക് ച​രി​ത്രം മാ​പ്പ് ന​ൽ​കി​ല്ല.

Related posts

Leave a Comment