എറണാകുളം: പെരുന്പാവൂരിൽ നിയമ വിദ്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം പ്രാകൃത രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതി അമിറുൾ ഇസ്ലാമിന്റെ ശിക്ഷ താക്കീതെന്ന് കോടതി.
വിദ്യാർഥിനി സുരക്ഷിതമെന്നു കരുതിയ വീട്ടിലേക്ക് കരുതിക്കൂട്ടി കടന്നുകയറി ഒരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണവും കൊലപാതകവുമാണിത്.
മാനഭംഗശ്രമത്തെ ചെറുത്ത വിദ്യാർഥിനിയോട് പ്രകോപനപരമായ രീതിയിലാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. ഇരയുടെ ആന്തരിക ഭാഗങ്ങള്‍ പുറത്തു വരുന്ന രീതിയില്‍ രഹസ്യഭാഗത്ത് പല തവണ കത്തികൊണ്ട് കുത്തി മാരക മുറിവേല്പിച്ചു.
ഭീതിയും അരക്ഷിതാവസ്ഥയും നേരിടുന്ന സ്ത്രീസമൂഹത്തിന് ആശ്വാസമേകുന്നതാണ് ഈ ശിക്ഷാവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.