കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍നിന്നു ബിജെപി മൂന്ന് സീറ്റുകള്‍ നേടുമെന്ന് പി.സി. ജോര്‍ജ്. പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി വിജയം നേടുമെന്നാണ് പ്രതീക്ഷ.നരേന്ദ്രമോദിതന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350നു മുകളില്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
എല്‍ഡിഎഫ് മൂന്ന് സീറ്റും യുഡിഎഫ് പത്തിലധികം സീറ്റുകളും നേടുമെന്നും നാലിടങ്ങളില്‍ ഫലം പ്രവചനാതീതമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.