പ​ന്തീ​രാ​ങ്കാ​വ് സ്ത്രീ​ധ​ന പീ​ഡ​നം: പോ​ലീ​സു​കാ​ര​നും മു​ങ്ങി, മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി; ഒ​ത്തു​തീ​ര്‍​പ്പി​ന് രാ​ഹു​ലി​ന്‍റെ നീ​ക്കം

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ യു​വ​തി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്കി​യ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സീ​നി​യി​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ​ര​ത്‌​ലാ​ല്‍ മു​ങ്ങി. അ​റ​സ്റ്റ് ഭ​യ​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി.

കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​യാ​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ഹ​ര്‍​ജി നാ​ളെ പ​രി​ഗ​ണി​ക്കും. ഏ​റെ വി​വാ​ദ​മു​യ​ര്‍​ത്തി​യ ഈ ​കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളി​ലാ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള​വ​രെ​ല്ലാം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ സു​ഖ​മാ​യി ക​ഴി​യു​ക​യാ​ണ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ന്തീ​രാ​ങ്കാ​വ് പു​ന്ന​യൂ​ര്‍​കു​ളം വ​ള്ളി​ക്കു​ന്ന് സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി. ​ഗോ​പാ​ല​നെ ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് സീ​നി​യ​ര്‍ സി​പി​ഒ ശ​ര​ത്‌​ലാ​ലി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്ന​ത്.​ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ഇ​യാ​ള്‍​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫ​റോ​ക്ക് അ​സി. ക​മ്മീ​ഷ​ണ​ര്‍ സാ​ജു കെ. ​ഏ​ബ്ര​ഹാം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

അ​റ​സ്റ്റ് ഭ​യ​ന്ന് ഇ​യ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യും മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ശ​ര​ത്‌​ലാ​ലി​നെ​തി​രേ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.​ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ രാ​ഹു​ലി​ന്‍റെ അ​മ്മ ഉ​ഷാ​കു​മാ​രി, സ​ഹോ​ദ​രി കാ​ര്‍​ത്തി​ക എ​ന്നി​വ​രും ഇ​തു​വ​രെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ട്ടി​ല്ല. ഇ​രു​വ​രും ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി 27ന് േ​കാ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, കേ​സ് ഒ​ത്തു​തീ​ര്‍​ക്കു​ന്ന​തി​നു രാ​ഹു​ല്‍ നീ​ക്കം തു​ട​ങ്ങി. ജ​ര്‍​മ​നി​യി​ലേ​ക്ക് ക​ട​ന്ന രാ​ഹു​ല്‍ പ​ല ത​വ​ണ യു​വ​തി​യു​ടെ അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ചു. എ​ന്നാ​ല്‍ ഇ​വ​ര്‍ ഫോ​ണ്‍ എ​ടു​ത്തി​ല്ല. കേ​സ് ഒ​ത്തു​തീ​ര്‍​ക്കു​ന്ന​തി​നു ത​യ​റാ​ല്ലെ​ന്ന് യു​വ​തി​യു​ടെ പി​താ​വ് കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ യു​വ​തി​യു​ടെ ര​ഹ​സ്യ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് ഒ​ന്നാം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ​സ്.​വി. മ​നേ​ഷ് മു​മ്പാ​കെ​യാ​ണ് യു​വ​തി മൊ​ഴി ന​ല്‍​കി​യ​യ​ത്. പി​താ​വ്, പി​തൃ​സ​ഹോ​ദ​ര​ന്‍, മാ​താ​വ് എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ് യു​വ​തി കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്.

Related posts

Leave a Comment