തിരുവനന്തപുരം: ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം തിരുവനന്തപുരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ.
സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഓക്സ്ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം നമ്മുടെ തലസ്ഥാന നഗരമാണ്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിതനിലവാരത്തിന്റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്. കോട്ടയം, തൃശൂർ, കൊല്ലം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നീ നഗരങ്ങളും വിവിധ സൂചികകളിൽ പട്ടികയിലുണ്ട്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകും.
വിമർശനങ്ങളും ആക്രമണങ്ങളും തുടരട്ടെ, തലസ്ഥാന നഗരം വികസനത്തിന്റേയും ക്ഷേമത്തിന്റേയും എല്ലാ മേഖലകളിലും ഒന്നാമതായി മുന്നേറാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികൾ. അവരുടെ പ്രതീക്ഷയ്ക്കും ആഗ്രഹത്തിനും ഒപ്പമാണ് നഗരസഭ. നമ്മളൊരുമിച്ച് നേടുന്നതാണ് ഈ നേട്ടങ്ങളെല്ലാം. നമുക്കാകെ അഭിമാനിക്കാനുള്ളതാണ് ഈ അംഗീകാരങ്ങൾ.