എക്സൈസ് മന്ത്രി വി​ദേ​ശ​ത്തേ​ക്ക് യാത്ര തിരിച്ചു; ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തെ​ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ചു. ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. കു​ടും​ബ​സ​മേ​ത​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര.

സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​മാ​ണെ​ന്നും പൊ​തു​ഖ​ജ​നാ​വി​ൽ നി​ന്ന​ല്ല യാ​ത്രാ​ചെ​ല​വെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​മാ​സം ര​ണ്ടി​ന് മ​ന്ത്രി തി​രി​ച്ചെ​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് തി​രി​ച്ചെ​ത്തി​ത്.

ഡ്രൈ ​ഡേ മാ​റ്റാ​നും ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ലും മ​ദ്യ​ന​യ​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് പ​ണം ന​ൽ​ക​ണ​മെ​ന്ന് ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന നേ​താ​വ് അം​ഗ​ങ്ങ​ളോ​ട് വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്ന ശ​ബ്ദ​രേ​ഖ ഇ​ന്ന​ലെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം എ​ക്സൈ​സ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ന​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​ണ​പ്പി​രി​വു​മാ​യി സ​ർ​ക്കാ​രി​ന് ബ​ന്ധ​മി​ല്ലെ​ന്ന് മ​ന്ത്രി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കിയിരുന്നു.

Related posts

Leave a Comment