ചാലക്കുടി : കാനഡയിൽ വീടിനകത്ത് കൊല്ലപ്പെട്ട മലയാളി യുവതി ചാലക്കുടി പാലസ് റോഡിൽ പടിക്കല സാജന്റെ മകൾ ഡോണയുടെ സംസ്കാരം നാളെ 11ന് ചാലക്കുടി സെന്റ് മേരീസ് ദേവാലയത്തിൽ നടത്തും. മൃതദേഹവുമായി കാനഡയിൽ നിന്നും വിമാനം ഇന്ന് ഉച്ചക്ക് ദൽഹി വിമാനത്താവളത്തിൽ എത്തി.
രാത്രി എട്ടിനു കൊച്ചിയിലെത്തും. നാളെ രാവിലെ എട്ടിനു വീട്ടിലേക്ക് കൊണ്ടുവരും. മേയ് ഏഴിനാണു വീടിനകത്ത് ഡോണമരിച്ചനിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് കുണ്ടുകുഴിപ്പാടം സ്വദേശി കണ്ണന്പുഴ ലാലിനെ കാണാതാവുകയും ചെയ്തു.
പോലീസ് അന്വേഷണത്തിൽ ഭർത്താവ് ലാൽ സംഭവ ദിവസം ഇന്ത്യയിലേക്ക് പോയെന്നും ഡൽഹിയിൽ എത്തിയെന്നും കണ്ടെത്തി. എന്നാൽ ഇതുവരെ ലാലിനെ കണ്ടെത്തനായിട്ടില്ല. മൂന്നുവർഷം മുന്പാണ് ഇവരുടെ വിവാഹനം നടന്നത്.