തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 600-ാമത്തെ കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. അവൾക്ക് ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്നും പേരിട്ടു.
ഇവിടെ ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്. തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ 2002 നവംബർ 14 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്.
ആദ്യമെത്തിയ പെൺകുട്ടിയുടെ പേര് പ്രഥമ എന്നായിരുന്നു. നൂറാമതെത്തിയ കുട്ടിക്ക് പേരിട്ടത് ശതശ്രിയെന്നുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച തുടക്കത്തിലെത്തിൽ എത്തിയ 599-ാമത്തെ അതിഥിയെ ‘മഴ’ എന്നും വിളിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ നിന്ന് ലഭിക്കുന്ന 14-ാമത്തെ കുട്ടിയും അഞ്ചാമത്തെ പെൺകുഞ്ഞുമാണ് പുതിയ അതിഥിയായ ‘ഋതു’.