കാൻ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ എത്തുന്നത്. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് അദിതി റെഡ് കാര്‍പറ്റില്‍ എത്തിയത്.
ബ്ലാക്ക് വെൽവെറ്റിലും വൈറ്റ് ഷിഫോണിലും തീർത്ത ഗൗണായിരുന്നു താരത്തിന്റെ വേഷം. വസ്ത്രത്തോട് ചേരുന്ന കറുത്ത ഹൈഹീലും, ലിറ്റ്മസ് ഇന്ത്യയുടെ ഗോള്‍ഡന്‍ ഷെയ്ഡിലുള്ള ബോള്‍ ഇയര്‍ റിങ്ങും, മിഷോ ഡിസൈന്‍സ്, ഇക്വലന്‍സ് എന്നിവയുടെ മാച്ചിംഗ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം പെയർ ചെയ്തത്. അദിതി റാവുവിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.