എ​ന്താ അം​ബാ​നേ ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ്ടേ… സ​ഫാ​രി കാ​റി​ൽ സ്വി​മ്മിം​ഗ് പൂ​ൾ ഒ​രു​ക്കി യാ​ത്ര​യും കു​ളി​യും; യൂ​ട്യൂ​ബ​ർ സ​ഞ്ജു ടെ​ക്കി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് ആ​ർ​ടി​ഒ

എ​ല്ലാ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട യൂ​ട്യൂ​ബ​റാ​ണ് സ​ഞ്ജു ടെ​ക്കി. നി​ര​വ​ധി ട്രി​പ്പിം​ഗ് വീ​ഡി​യോ​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ മ​നം മ​യ​ക്കി​യ താ​ര​മാ​ണ് സ​ഞ്ജു. ല​ക്ഷ​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സാ​ണ് സ​ഞ്ജു​വി​നു​ള്ള​ത്.

സ​ഫാ​രി കാ​റി​നു​ള്ളി​ൽ ആ​വേ​ശം സി​നി​മാ സ്റ്റൈ​ലി​ൽ സ്വി​മ്മിം​ഗ് പൂ​ൾ ഒ​രു​ക്കി സ​ഞ്ജു ഒ​രു വീ​ഡി​യോ ചെ​യ്തി​രു​ന്നു. വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി കാ​ഴ്ച​ക്കാ​രാ​ണു​ള്ള​ത്. ഇ​യാ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ൽ കി​ട​ന്ന് കു​ളി​ക്കു​ക​യും വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ക​യും ചെ​യ്തി​രു​ന്നു. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പാ​സ​ഞ്ചേ​ഴ്സ് ഇ​രി​ക്കു​ന്ന സീ​റ്റ് അ​ഴി​ച്ചു​മാ​റ്റു​ക​യും അ​വി​ടെ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം കു​ഴ​ലി​ലൂ​ടെ വെ​ള്ളം നി​റ​ച്ച് കാ​റി​നു​ള്ളി​ലേ​ക്ക് നി​റ​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ മു​ട്ട​ൻ പ​ണി​യാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്. ആ​ർ​ടി​ഒ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും കാ​ർ ഉ​ട​മ​യു​ടേ​യും ഡ്രൈ​വ​റു​ടേ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​ത്ത​രം യാ​ത്ര​ക​ൾ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ര​മ​ണ​ൻ പ​റ​ഞ്ഞു.

ദി​നം പ്ര​തി യൂ​ട്യൂ​ബേ​ഴ്സി​ന്‍റെ എ​ണ്ണം കൂ​ടി വ​രു​ന്ന​തി​നാ​ൽ റീ​ച്ചു​ണ്ടാ​ക്കാ​നാ​ണ് ഈ ​വി​ഡി​യോ ചെ​യ്ത​തെ​ന്നാ​ണ് സ​ഞ്ജു ടെ​ക്കി​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment