സാരിയെ സ്നേഹിച്ചിരുന്ന കേരളത്തിൽ ഇന്ന് സൽവാർ കമ്മീസിന് പ്രചാരം ഏറുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സൽവാർ കമീസ് കണ്ടുപിടിച്ചതിന് പഞ്ചാബി സ്ത്രീകളെ അഭിനന്ദിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിന് വേണ്ടി പഞ്ചാബിലും ചണ്ഡീഗഢിലും നടത്തിയ പ്രചാരണത്തിനിടയിലാണ് തരൂരിന്റെ സൽവാർ കമ്മീസ് പരാമർശം.
‘എനിക്ക് സാരി വളരെ ഇഷ്ടമാണ്. ഇവിടെ സാരി ധരിക്കുന്നവർ വളരെ കുറവാണ്. സത്യം പറഞ്ഞാൽ, സാരികൾ ഏറെ ഇഷ്ടപ്പെടുന്ന കേരളത്തിൽ പോലും സൽവാർ കമ്മീസ് വളരെ പ്രചാരത്തിലായിട്ടുണ്ട്.
അത് വളരെ സൗകര്യപ്രദമായ വസ്ത്രമാണെന്ന് നിരവധി സ്ത്രീകൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് ബസിൽ കയറുമ്പോൾ. സൽവാർ കമ്മീസ് കണ്ടുപിടിച്ച പഞ്ചാബിലെ സ്ത്രീകൾക്ക് നന്ദി പറയണം’,” സൽവാർ കമ്മീസ് ‘ഗംഭീരമായ ഒരു വസ്ത്രമാണ് എന്ന് തരൂർ പറഞ്ഞു. ഈ വസ്ത്രം കണ്ടുപിടിച്ചതിനും വളരെ ഭംഗിയായി അത് ധരിക്കുന്നതിനും നമ്മൾ പഞ്ചാബിലെ സ്ത്രീകളെ അഭിനന്ദിക്കണമെന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.