സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; ‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രായ പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. നി​ര്‍​മാ​താ​ക്ക​ള്‍ ന​ട​ത്തി​യ​ത് ആ​സൂ​ത്ര​ണം ചെ​യ്തു​ള്ള ത​ട്ടി​പ്പാ​ണെ​ന്നാ​ണ് മ​ര​ട് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഏ​ഴു കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​യ അ​രൂ​ര്‍ ച​ന്തി​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത്ത​റ ഹ​മീ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഷോ​ണ്‍ ആ​ന്‍റണി, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തിരേ കേ​സെ​ടു​ത്താ​ണ് മ​ര​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പേ ആ​ദ്യ ഷെ​ഡ്യൂ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന് പ​രാ​തി​ക്കാ​ര​നെ വി​ശ്വ​സി​പ്പി​ച്ചു. 22 കോ​ടി രൂ​പ സി​നി​മ​ക്കാ​യി ചെ​ല​വാ​യെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ വാ​ദം ക​ള്ള​മാ​ണ്. 18.65 കോ​ടി രൂ​പ മാ​ത്ര​മാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്. സി​നി​മ​ക്കാ​യി നി​ര്‍​മാ​താ​ക്ക​ള്‍ ഒ​രു രൂ​പ പോ​ലും മു​ട​ക്കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം പോ​ലും പ​രാ​തി​ക്കാ​ര​ന് പ​റ​വ ഫി​ലിം ക​മ്പ​നി തി​രി​കെ ന​ല്‍​കി​യി​ട്ടി​ല്ല. ച​തി​ക്കാ​ന്‍ മു​ന്‍​കൂ​ട്ടി പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ഇ​തി​ന​ര്‍​ഥം എ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നേ​ര​ത്തെ ഹൈ​ക്കോ​ട​തി മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രാ​യ വ​ഞ്ച​നാ​ക്കേ​സ് ന​ട​പ​ടി​ക​ള്‍​ക്ക് സ്‌​റ്റേ ചെ​യ്തി​രു​ന്നു. ഒ​രു മാ​സ​ത്തേ​ക്ക് ഹൈ​ക്കോ​ട​തി​യാ​ണ് സ്‌​റ്റേ അ​നു​വ​ദി​ച്ച​ത്. പ​റ​വ ഫി​ലിം​സി​ന്റെ പ​ങ്കാ​ളി​ക​ളി​ലൊ​രാ​ളാ​യ ബാ​ബു ഷെ​ഹീ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ഷോ​ണ്‍ ആന്‍റ​ണി, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സി​നി​മ​യ്ക്കാ​യി ഏ​ഴ് കോ​ടി മു​ട​ക്കി ലാ​ഭ വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് പ​റ്റി​ച്ചെ​ന്നാ​ണ് കേ​സ്. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ എ​റ​ണാ​കു​ളം സ​ബ് കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ പ​റ​വ ഫി​ലിം​സി​ന്‍റെയും പാ​ര്‍​ട്ണ​ര്‍ ഷോ​ണ്‍ ആ​ന്‍റ​ണി​യു​ടെ​യും 40 കോ​ടി​രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് സ​ബ് കോ​ട​തി ജ​ഡ്ജി സു​നി​ല്‍ വ​ര്‍​ക്കി മ​ര​വി​പ്പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഏ​ഴു കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​യ അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത്ത​റ ഹ​മീ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 40 ശ​ത​മാ​നം ലാ​ഭ വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്തു നി​ര്‍​മാ​താ​ക്ക​ള്‍ പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ലാ​ഭ​വി​ഹി​ത​മോ മു​ത​ല്‍​മു​ട​ക്കോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് ഹ​ര്‍​ജി.

ആ​ഗോ​ള ത​ല​ത്തി​ല്‍ ചി​ത്രം ഇ​തു​വ​രെ 220 കോ​ടി രൂ​പ ക​ള​ക്ഷ​ന്‍ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ മു​ഖേ​ന​യും ചി​ത്രം 20 കോ​ടി​യോ​ളം രൂ​പ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​യി​ല്‍ പ​റ​യു​ന്നു. നി​ര്‍​മാ​താ​ക്ക​ള്‍ യാ​തൊ​രു തു​ക​യും ചെ​ല​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും 22 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഏ​ഴു കോ​ടി രൂ​പ വാ​ങ്ങി​യ​തെ​ന്നും ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related posts

Leave a Comment