കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസില്‍ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനെ കണ്ടെത്തുന്നതിനായാണ് പോലീസ് സംഘം ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്.
ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദില്‍ വച്ചാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്.
അവയവക്കടത്തിലെ മുഖ്യകണ്ണിയായ ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതിയായ കൊച്ചി സ്വദേശി ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സജിത്ത് ശ്യാമിനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. അവയവക്കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ആണ്. അവയവ ദാതാക്കളെയും സ്വീകര്‍ത്താക്കളേയും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.