ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ സൈന്യം നടത്തിയ വെടിവയ്പിൽ നാലു പാക്കിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. പാക്കിസ്ഥാൻ-ഇറാൻ അതിർത്തിക്കു സമീപമാണ് വെടിവയ്പ് നടന്നത്.
വിഘടനവാദികളായ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെയും താവളങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം, ജെയ്ഷ് അൽ അദ്ൽ (ജെഎഎ) ഗ്രൂപ്പിലെ തീവ്രവാദികളെയാണ് തങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഏപ്രിലിൽ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിച്ചുവരുന്നതിനിടെയാണ് ആക്രമണം.