അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ നിത അംബാനി ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗുജറാത്തിലെ ജാം നഗറിൽ നടന്ന മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളിൽ നിത അംബാനി വ്യത്യസ്ത ലുക്കിലാണ് എത്തിയത്.
ആഘോഷത്തിന്റെ അവസാന ദിവസം നിത അംബാനി ഗോൾഡൻ നിറത്തിലുള്ള കാഞ്ചീപുരം സാരിക്കൊപ്പം ധരിച്ച മരതക മാല ഏറെ ശ്രദ്ധ നേടിയിരുന്നു. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകളായിരുന്നു മാലയുടെ പ്രധാന ആകർഷണം.
മാലയുടെ ചിത്രങ്ങൾ വൈറലായതോടെ ഈ മാലയുടെ വില എത്രയാണെന്നും ഇത് എവിടെ കിട്ടുമെന്നും ആളുകൾ തിരഞ്ഞു.മരതക കല്ലുകൾ പിടിപ്പിച്ച ഈ മാലകൾക്ക് ഏകദേശം 400 മുതൽ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ നിത അംബാനിയുടെ കോടികൾ വിലയുളള മരതക മാലയുടെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയിരിക്കുകയാണ്. 178 രൂപ വിലവരുന്ന ഈ മാല വിത അംബാനിയുടെ മരതക മാലുടെ അതേ ആകൃതിയും ഡിസൈനുമാണ് ഉള്ളത്. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്ക ഈ മാലയുടെ വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ഈ മാലയുടെ ദൃശ്യങ്ങള്‍ ജയ്പുരിലെ ഒരു കടയില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്.
Ab kya boloon 🙈! #marketing pic.twitter.com/sGjYUPSeB1
— Harsh Goenka (@hvgoenka) May 28, 2024