ബംഗളൂരു: കര്‍ണാടകയിലെ തുംകൂരിൽ അത്താഴം നല്‍കാത്തതിനു ഭർത്താവ് ഭാര്യയുടെ തലവെട്ടി മാറ്റി അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമ അറസ്റ്റിലായി.
ശിവരാമയും ഭാര്യ പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയുണ്ടായ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനെത്തുടര്‍ന്ന് അടുക്കളയില്‍വച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു.
ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുകാരന് മകന് വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം.
കുറ്റകൃത്യത്തിനുശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.