അ​ങ്ങ​നെ​യൊ​ന്നും ഡി​മാ​ന്‍റ് പോ​കി​ല്ല; കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന​ത് 220-225 ട​ണ്‍ സ്വ​ർ​ണം

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​ല്പ​ന​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ടേ​ണ്‍​ഓ​വ​റി​ല്‍ കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍.

കേ​ര​ള​ത്തി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ പ്ര​തി​വ​ര്‍​ഷ ഉ​പ​യോ​ഗം 220 മു​ത​ല്‍ 225 ട​ണ്‍ വ​രെ​യാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ സ്വ​ര്‍​ണ​ത്തി​ന് ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലും ത​ത്‌​സ്ഥി​തി തു​ട​രു​ക​യാ​ണെ​ന്നും വേ​ള്‍​ഡ് ഗോ​ള്‍​ഡ് കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്ത്യ സി​ഇ​ഒ സ​ച്ചി​ന്‍ ജെ​യ്ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് 2024ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ 136.6 ട​ണ്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഡി​മാ​ന്‍​ഡ് ഉ​ണ്ടാ​യി. 2023ലെ ​അ​തേ​കാ​ല​യ​ള​വി​ലേ​തി​നേ​ക്കാ​ള്‍ എ​ട്ടു ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണി​ത്. 126.3 ട​ണ്‍ ആ​യി​രു​ന്നു 2023ലെ ​ആ​ദ്യ പാ​ദ​ത്തി​ലു​ണ്ടാ​യ ഡി​മാ​ന്‍​ഡ്.

രാ​ജ്യ​ത്തെ ആ​കെ ജ്വ​ല്ല​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഡി​മാ​ന്‍​ഡ് 2024ല്‍ ​ആ​ദ്യ പാ​ദ​ത്തി​ല്‍ നാ​ലു ശ​ത​മാ​നം വ​ര്‍​ധി​ച്ച് 91.9 ട​ണ്‍ ആ​യി. പോ​യ​വ​ര്‍​ഷം സ​മാ​ന​കാ​ല​യ​ള​വി​ല്‍ ഇ​ത് 91.9 ട​ണ്‍ ആ​യി​രു​ന്നു​വെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സ്വ​ര്‍​ണ ഉ​പ​യോ​ഗം 52,750 കോ​ടി​യാ​യും ഉ​യ​ര്‍​ന്നു. 2023ലെ ​ആ​ദ്യ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധ​ന. മു​ന്‍​വ​ര്‍​ഷ​മി​ത് 45,890 കോ​ടി​യാ​യി​രു​ന്നു.

വേ​ള്‍​ഡ് ഗോ​ള്‍​ഡ് കൗ​ണ്‍​സി​ലി​ന്‍റെ ഇ​ന്ത്യ സി​ഇ​ഒ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം സ​ച്ചി​ന്‍ ജെ​യ്ന്‍ ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. സ​ച്ചി​ന് ഇ​ന്ന​ലെ ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

Related posts

Leave a Comment