കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ നീണ്ട ധ്യാനം ഇന്ന് അവസാനിക്കും. ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് കന്യാകുമാരിയിൽ നിന്ന് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും അദ്ദേഹം ധ്യാനത്തിലാണ്. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്ത് കാവി ഷർട്ടും ഷോളും ധോത്തിയും ധരിച്ചാണ് മോദിയും ധ്യാനമിരിക്കുന്നത്.
മെയ് 30 ന് രാത്രി ഏഴരയോടെയാണ് മോദിയുടെ ധ്യാനം ആരംഭിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. ധ്യാനത്തിനിടെ വെള്ളിയാഴ്ച സൂര്യനമസ്കാരവും നടത്തി. വിവേകാനന്ദപ്പാറയിലെ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.