മോണ്ടെവീഡിയോ (ഉറുഗ്വെ): ഉറുഗ്വെന്‍ ഫുട്ബോളര് എഡിസണ് കവാനി വിരമിച്ചു. 2011 കോപ്പ അമേരിക്ക നേടിയ ഉറുഗ്വെന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കവാനി.
മുപ്പത്തേഴുകാരനായ കവാനി, ഉറുഗ്വെയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളിലും (136) ഗോള്‍ നേട്ടത്തിലും (58) ലൂയിസ് സുവാരസിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 2008ല്‍ കൊളംബിയയ്ക്കെതിരായ മത്സരത്തിലൂടെയാണ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്.