‘ക​ല്യാ​ണം ക​ഴി​പ്പി​ച്ച് വി​ട്ടാ​ൽ നി​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ത​ന്നെ നോ​ക്കി​ക്കോ​ണം’: പെ​ണ്ണു​കാ​ണ​ൽ ദി​വ​സം കൃ​ഷ്ണ​കു​മാ​ർ ദി​യ​യോ​ടും അ​ശ്വി​നോ​ടും പ​റ​ഞ്ഞ​തി​ങ്ങ​നെ…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​കു​ടും​ബ​മാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റേ​ത്. ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം കൃ​ഷ്ണ​കു​മാ​റും കു​ടും​ബ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. രണ്ടാമത്തെ മ​ക​ൾ ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹ​മാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ലെ വി​ശേ​ഷം.

ദി​യ​യു​ടെ​യും അ​ശ്വി​ൻ ഗ​ണേ​ഷി​ന്‍റെ​യും വി​വാ​ഹം ഔ​ദ്യോ​ഗി​ക​മാ​യി ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ദി​യ നേ​ര​ത്തെ ത​ന്നെ അ​ശ്വി​നെ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ദി​യ​യു​ടെ വി​വാ​ഹം സെ​പ്റ്റം​ബ​റി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് അ​മ്മ സി​ന്ധു കൃ​ഷ്ണ​യും അ​റി​യി​ച്ചി​രു​ന്നു.

ത​ന്‍റെ പെ​ണ്ണു​കാ​ണാ​ൻ ച​ട​ങ്ങി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ദി​യയാണ് ആദ്യം പ​ങ്കു​വ​ച്ചത്. അ​ശ്വി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര ഭാ​ര്യ​യും അ​വ​രു​ടെ കു​ഞ്ഞും ചേ​ർ​ന്ന കു​ടും​ബ​മാ​ണ് പെ​ണ്ണു​കാ​ണ​ലി​ന് എ​ത്തി​യി​രു​ന്ന​ത്. ത​മി​ഴ് ആ​ചാ​ര പ്ര​കാ​രം താം​ബൂ​ല​വും പ​ഴ​ങ്ങ​ളു​മാ​യാ​ണ് അ​ശ്വി​ന്‍റെ അ​മ്മ എ​ത്തി​യ​ത്.

പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ​യി​ൽ ദി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞ കാ​ര്യ​മാ​ണ് വീ​ഡി​യോ​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ” എ​ല്ലാ ക​ല്യാ​ണം ക​ഴി​യു​മ്പോ​ഴും മാ​താ​പി​താ​ക്ക​ൾ​ക്കാ​ണ് ടെ​ൻ​ഷ​ൻ. ഞാ​ൻ എ​പ്പോ​ഴും പ​റ​യും എ​ന്തി​നാ​ണ​ത്. നി​ങ്ങ​ൾ ര​ണ്ട് പേ​രും ജോ​ലി ചെ​യ്ത് ജി​വി​ക്കു​ന്നു. നി​ങ്ങ​ളു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും നി​ങ്ങ​ൾ ത​ന്നെ ഷെ​യ​ർ ചെ​യ്യ​ണം. ക​ല്യാ​ണം ക​ഴി​പ്പി​ച്ച് വി​ട്ടാ​ൽ ഇ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ത​ന്നെ നോ​ക്കി​ക്കോ​ണം. വ​ലി​യ കാ​ര്യ​ങ്ങ​ൾ അ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളൊ​ക്കെ നി​ങ്ങ​ൾ ത​ന്നെ ഷെ​യ​ർ ചെ​യ്യ​ണം,” എ​ന്നാ​ണ് കൃ​ഷ്ണ കു​മാ​ർ പ​റ​യു​ന്ന​ത്.

നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. ദി​യ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ക​മ​ന്‍റു​ക​ൾ​ക്കി​ട​യി​ൽ, ദി​യ​യു​ടെ വീ​ട്ടു​കാ​രാ​രും സ​ന്തോ​ഷ​ത്തി​ല​ല്ല എ​ന്നു​ള്ള ക​മ​ന്‍റു​ക​ളും ഉ​യ​ർ​ന്നു​വ​ന്നു.

Related posts

Leave a Comment