കോട്ടയം: എറണാകുളം-കോട്ടയം-കായംകുളം റൂട്ടില്‍ റെയില്‍വേ പാത ഇരട്ടിക്കല്‍ പൂര്‍ത്തിയായിട്ട് ഇന്നലെ രണ്ടു വര്‍ഷം തികഞ്ഞു.ആറു ഘട്ടങ്ങളായി പാത ഇരട്ടിക്കാന്‍ എട്ടു വര്‍ഷത്തെ കാത്തിരിപ്പു വേണ്ടിവന്നെങ്കിലും ചെറുതായിരുന്നില്ല യാത്രക്കാരുടെ പ്രതീക്ഷകള്‍. സമയക്ലിപ്തത, കൂടുതല്‍ വണ്ടികള്‍, സ്റ്റേഷന് വികസനം, മേല്പാലങ്ങള് തുടങ്ങി വലിയ സ്വപ്നങ്ങള്‍.
യാത്രക്കാരുടെ എണ്ണത്തില്‍ കോട്ടയം ആറാം സ്ഥാനത്തുണ്ടായിരിക്കെ ഒരു വന്ദേഭാരത് വന്നതല്ലാതെ കാര്യമായി പുതിയ ട്രെയിനുകളൊന്നും കോട്ടയത്തിന് നേട്ടമായില്ല. നിലവില്‍ മംഗലാപുരം മുതല്‍ കോട്ടയം വഴി തിരുവനന്തപുരം വരെ 632 കിലോമീറ്റർ പൂര്‍ണമായും ഇരട്ടപ്പാതയുണ്ട്. എറണാകുളം വരെയുള്ള നിരവധി ട്രെയിനുകള്‍ കോട്ടയത്തേക്കോ കൊല്ലത്തേക്കോ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും.
കോട്ടയത്ത് ഇപ്പോള്‍ അഞ്ച് പ്ലാറ്റ്ഫോമുകളും രണ്ടു വശങ്ങളില് മേല്‍പ്പാതയും എസ്കലേറ്ററുമുണ്ട്. ബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളില്‍നിന്ന് ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പോയി വരാന്‍ നിലവില്‍ നാലു ട്രെയിനുകളേയുള്ളൂ.ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള തിരക്ക് പരിഹരിക്കാനും പുതിയ വണ്ടികളില്ല.
ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ സീസണ് കഴിഞ്ഞാല്‍ പിന്‍വലിക്കുകയാണ് പതിവ്. പുതിയ ട്രെയിന്‍ ആരംഭിക്കുന്നതില്‍ റെയില്‍വേ ചൂണ്ടി ക്കാട്ടുന്ന പ്രധാന പോരായ്മ കോട്ടയത്തു പിറ്റ്ലൈന് ഇല്ലെന്നാണ്.മുട്ടമ്പലം മുതല്‍ കോട്ടയം സ്റ്റേഷന് വരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഇപ്പോള്‍ വെറുതേ കിടക്കുന്ന പഴയ ലൈന്‍ പിറ്റ്ലൈന് ആക്കാവുന്നതേയുള്ളൂ.
നിലവില്‍ വേണാടും മലബാറും വഞ്ചിനാടും പാലരുവിയും തിങ്ങിനിറഞ്ഞുതന്നെ പോകുന്നു. സ്റ്റേഷനുകളില്‍ പിടിച്ചിടുന്നതും പതിവ്.
കോട്ടയത്തേക്ക് നീട്ടാവുന്ന ട്രെയിനുകള്‍
8എറണാകുളം- ബംഗളൂരു, എറണാകുളം-കണ്ണൂര്‍ ട്രെയിനുകള്‍
8എറണാകുളം – മുംബൈ ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ്
പുതിയ ട്രെയിനുകളുടെ സാധ്യത
8കോട്ടയം- മംഗളൂരു എക്സ്പ്രസ്. മംഗളൂരുവില്‍ അടിസ്ഥാന ശുചീകരണം മാത്രം മതിയാകും.
8കോട്ടയം -ബംഗളൂരു ട്രെയിന്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ആശ്വാസമാകും.
8കോട്ടയം-എറണാകുളം മെമു