ഒ​രേ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യും അ​ധ്യാ​പ​ക​നും പ്ര​ധാ​ന അ​ധ്യാ​പ​ക​നും; മാ​ത്യു സ്ക​റി​യ പ​ടി​യി​റ​ങ്ങു​ന്ന​ത് ച​രി​ത്ര നേട്ടവു​മാ​യി

മു​ണ്ട​ക്ക​യം: ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മാ​ത്യു സ്ക​റി​യ സാ​ർ പ​ടി​യി​റ​ങ്ങു​ന്ന​ത് ച​രി​ത്ര നേട്ടവു​മാ​യി. മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ മാ​പ്പി​ള​കു​ന്നേ​ൽ മാ​ത്യു സ്ക​റി​യ ത​ന്‍റെ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്.

1983ല്‍ ​സ്കൂ​ളി​ൽ നി​ന്നു എ​സ്എ​സ്എ​ൽ​സി പാ​സാ​യ ഇ​ദ്ദേ​ഹം ഉ​പ​രി​പ​ഠ​ന​ത്തി​നു​ശേ​ഷം ഇ​തേ സ്കൂ​ളി​ൽ ത​ന്നെ അ​ധ്യാ​പ​ക​നാ​യി 1992ൽ ​നി​യ​മി​ത​നാ​യി. 2014 ൽ ​മാ​ത്യു സ്ക​റി​യ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റു. ഒ​ന്പ​തു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം സ്കൂ​ളി​ൽ നി​ന്നു പ​ടി​യി​റ​ങ്ങു​മ്പോ​ൾ 48 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കാ​നാ​യ​ത്.

സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വി​ജ​യ​മാ​ണി​ത്. കൂ​ടാ​തെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി ചു​മ​ത​ല​യേ​റ്റ വ​ർ​ഷം മു​ത​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വ​രെ സ്കൂ​ളി​ന് 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും മി​ക​ച്ച പി​ന്തു​ണ​യാ​ണ് അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്.

ച​രി​ത്ര നേ​ട്ട​ങ്ങ​ളു​മാ​യി മാ​ത്യു സ്ക​റി​യ സാ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങു​മ്പോ​ൾ ഓ​ർ​ത്തു​വ​യ്ക്കു​വാ​ൻ ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ളാ​ണു​ള്ള​ത്.

ഭാ​ര്യ ടീ​ന എ.​എം. (ഹെ​ഡ്മി​സ്ട്ര​സ് ആ​ർ​വി​ജി എ​ച്ച്എ​സ്, ചേ​ന​പ്പാ​ടി). മ​ക്ക​ൾ: റി​യ മേ​രി മാ​ത്യു (സ്കി​ൽ കോ​ഴ്സു​ക​ളു​ടെ എ​ക്സ്റ്റേ​ണ​ൽ എ​ക്സാ​മി​ന​ർ), ജോ ​മാ​ത്യു (ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി).

Related posts

Leave a Comment