തൃശൂർ: ഇരിങ്ങാലക്കുടയിൽ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊച്ചുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഏടക്കുളം കോമ്പോത്ത് വീട്ടിൽ കേശവനാണ് വെട്ടേറ്റത്.
കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേശവന്റെ ആരോഗ്യനില ഗുരുതരമാണ്.
സംഭവത്തിൽ കേശവന്റെ കൊച്ചുമകൻ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കേശവനെ കത്തി ഉപയോഗിച്ചാണ് ശ്രീകുമാർ ആക്രമിച്ചത്.
സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ശ്രീകുമാർ ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.