ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ രാജ്യത്തെ ഹൈവേകളിലെ ടോൾ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരുമെന്ന് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു.
രാജ്യത്തെ ദേശീയപാതകളിലെ 1,100 ത്തോളം ടോൾബൂത്തുകളിൽ ഇന്നുമുതൽ വാഹനയാത്രയ്ക്ക് മൂന്നു ശതമാനം മുതൽ അഞ്ചു ശതമാനം വരെ അധികനിരക്ക് നൽകേണ്ടിവരും.
നിരക്ക് വർധനയ്ക്കു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും എല്ലാവർഷവും തുടരുന്ന ക്രമീകരണമാണിതെന്നും അധികൃതർ വിശദീകരിച്ചു.