സ്വിമ്മിംഗ് പൂൾ വീട്ടിൽ മതി, കാറിൽ വേണ്ട: സ​മ​നി​ല തെ​റ്റി കാ​ണി​ക്കു​ന്ന വേ​ല​ക​ള്‍​ക്ക് റീ​ച്ച് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​തെന്ന് ഗണേഷ് കുമാർ

തി​രു​വ​ന​ന്ത​പു​രം: യൂ​ട്യൂ​ബ​ര്‍ സ​ഞ്ജു കാ​റി​ല്‍ സ്വി​മ്മി​ംഗ് പൂ​ള്‍ ഒ​രു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി.​ ഗ​ണേ​ഷ്കു​മാ​ർ.

യൂ​ട്യൂ​ബ​റു​ടെ മു​ന്‍ വീ​ഡി​യോ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം വി​ഡി​യോ​ക​ളു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ണ​മു​ള്ള​വ​ന്‍ കാ​റി​ല്‍ സ്വി​മ്മിംഗ് പൂ​ള്‍ പ​ണി​ത​ല്ല നീ​ന്തേ​ണ്ട​ത്. വീ​ട്ടി​ല്‍ സ്വി​മ്മിംഗ് പൂ​ള്‍ പ​ണി​യ​ണം. ഭ്രാ​ന്ത​ന്മാ​ര്‍ സ​മ​നി​ല തെ​റ്റി കാ​ണി​ക്കു​ന്ന വേ​ല​ക​ള്‍​ക്ക് റീ​ച്ച് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​രു​ത്.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നെ വെ​ല്ലു​വി​ളി​ക്കേ​ണ്ടെ​ന്നും പ​ഴ​യ കാ​ല​മ​ല്ലെ​ന്നും മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. യൂ​ട്യൂ​ബ​ര്‍ സ​ഞ്ജു ടാ​റ്റ സ​ഫാ​രി കാ​റി​ന്‍റെ ന​ടു​വി​ലെ സീ​റ്റ് അ​ഴി​ച്ചു​മാ​റ്റി സ്വി​മ്മി​ംഗ് പൂ​ള്‍ ഉ​ണ്ടാ​ക്കി യാ​ത്ര ചെ​യ്ത​താ​ണ് വി​വാ​ദ​മാ​യ​ത്.

കാ​ര്‍ പി​ടി​ച്ചെ​ടു​ത്ത് ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ഞ്ജു​വി​നും സു​ഹൃ​ത്ത് സൂ​ര്യ​നാ​രാ​യ​ണ​നുമെ​തി​രേ ന​ട​പ​ടി സ്വ​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്.

Related posts

Leave a Comment