പ്ര​ണ​യ​ത്തി​ന് പ്രാ​യ​മി​ല്ല; റൂ​പ​ർ​ട്ട് മ​ർ​ഡോ​ക്കി​ന് 93ൽ ​അ​ഞ്ചാം വി​വാ​ഹം

അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും മാ​ധ്യ​മ മു​ത​ലാ​ളി​യു​മാ​യ റൂ​പ​ർ​ട്ട് മ​ർ​ഡോ​ക്ക് അ​ഞ്ചാ​മ​തും വി​വാ​ഹം ക​ഴി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 93 കാ​ര​നാ​യ മ​ർ​ഡോ​ക്ക് മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി​സ്റ്റാ​യ എ​ലീ​ന സു​ക്കോ​വ​യെ (67)യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

മ​ർ​ഡോ​ക്കി​ന്‍റെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ മു​ന്തി​രി​ത്തോ​ട്ട​ത്തി​ലും മൊ​റാ​ഗ എ​സ്റ്റേ​റ്റി​ലു​മാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്‌​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന വാ​ര്‍​ത്ത നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

1956ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യ പ​ട്രീ​ഷ്യ ബു​ക്ക​റെ​യാ​ണ് റൂ​പ​ർ​ട്ട് മ​ർ​ഡോ​ക്ക് ആ​ദ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ച​ത്. 1960ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. തു​ട​ർ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ അ​ന്ന ടൊ​ർ​വി​നെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും 1999ൽ ​വി​വാ​ഹ​മോ​ച​നം നേ​ടി. പി​ന്നീ​ട് വെ​ൻ​ഡി ഡെം​ഗി​നെ വി​വാ​ഹം ക​ഴി​ച്ചു. 2013ൽ ​ഇ​വ​രു​മാ​യും വേ​ർ​പി​രി​ഞ്ഞു. 2016ൽ ​മോ​ഡ​ൽ ജെ​റി ഹാ​ളി​നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. 2021ൽ ​ഈ ബ​ന്ധ​വും അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​വാ​ഹ​ങ്ങ​ളി​ലാ​യി മ​ർ​ഡോ​ക്കി​ന് ആ​റ് മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment