പൊതു നിരത്തിൽ പാലിക്കേണ്ട ചില മര്യാദകളും നിയമങ്ങളുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ പാലിക്കാതെ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ചിലർ യാതൊരു പൗരബോധവുമില്ലാതെയാണ് പോാതുനിരത്തിൽ ഇടപെടുന്നത്. അത്തമൊരു ദുരവസ്ഥ നേരിട്ട വാർത്തയാണ് ബംഗളൂരിലെ ഇന്ദിരാനഗറിൽ നിന്നു പുറത്ത് വരുന്നത്.
പരിഷി എന്ന യുവതി ഇന്ദിരാനഗർ റോഡിലൂടെ നടന്നു പോയപ്പോൾ ഒരു ഓട്ടോറിക്ഷ ഡ്രൈവർ തന്റെ മേൽ തുപ്പിയതായി അവൾ ആരോപിച്ചു. വെള്ള ഷർട്ടായിരുന്നു യുവതി ധരിച്ചിരുന്നത്. അവളുടെ വലതു കൈയിലും വസ്ത്രത്തിലും ഓട്ടോക്കാരൻ മുറുക്കിത്തുപ്പി. സംഭവത്തിന്റെ ചിത്രങ്ങൾ അവൾ പങ്കുവച്ചു. അതോടെ സോഷ്യൽ മീഡിയയിൽ ഓട്ടോക്കാരനെതിരേ വൻ വിമർശനം ആണ് ഉയരുന്നത്.
ഇന്ദിരാനഗറിൽ ചുറ്റി നടക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ എന്റെ മേൽ തുപ്പി, ഞാൻ വെള്ള ഷർട്ട് ധരിച്ച ദിവസമായിരുന്നു അത്’ എന്ന കുറിപ്പോടെയാണ് പരിഷി ഫോട്ടോപങ്കുവച്ചത്.
അയാളുടെ നമ്പർ പ്ലേറ്റ് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഇത് തീർച്ചയായും അധികൃതരോട് റിപ്പോർട്ട് ചെയ്യുക, സിസിടിവിയിൽ നിന്ന് നമ്പർ വീണ്ടെടുക്കാൻ പോലീസ് ശ്രമിക്കും എന്നാണ് പലരും പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.