കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് തിരിച്ചടിയായ സ്ഥിതിക്ക് കൺവീനർ സ്ഥാനം ഇ.പി.ജയരാജൻ ഒഴിക്കുമെന്നു റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം ലഭിച്ച സ്ഥിതിക്ക് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരേണ്ടെന്നാണ് ഇപിയുടെ തീരുമാനം. ഇത്തരം കീഴ്വഴക്കങ്ങള് സിപിഎമ്മിലില്ലെങ്കിലും താന്‍ ആശിക്കാത്ത കണ്‍വീനര്‍ പദവി തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാനാണ് ഇപിയുടെ ആലോചന.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവച്ചതിനു സമാനമല്ലെങ്കിലും തന്റെ രാജിവഴി സിപിഎം നേതൃത്വത്തെ സമ്മര്ദത്തിലാക്കാമെന്നാണ് ഇപിയുടെ കണക്കുകൂട്ടല്‍.