സോറീ…എനിക്ക് ആപ്പ് മാറിപ്പോയി; ഏയ്, ഇല്ല; ഇനി മുതൽ എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്

സാ​മൂ​ഹ്യ മാ​ധ്യ​മ​മാ​യ എ​ക്സി​ലെ ക​ണ്ട​ന്‍റ് നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി ഇ​ലോ​ണ്‍ മ​സ്‌​ക്. പു​തി​യ നി​യ​മ​പ്ര​കാ​രം ഇ​നി​മു​ത​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ഡ​ള്‍​ട്ട് ഉ​ള്ള​ട​ക്ക​ങ്ങ​ളും ഗ്രാ​ഫി​ക് ഉ​ള്ള​ട​ക്ക​ങ്ങ​ളും പോ​സ്റ്റ് ചെ​യ്യാം.

ലൈം​ഗി​ക​ത വി​ഷ​യ​മാ​യി വ​രു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് അ​ഡ​ള്‍​ട്ട് ഉ​ള്ള​ട​ക്ക​ങ്ങ​ള്‍. അ​ക്ര​മം, അ​പ​ക​ട​ങ്ങ​ള്‍, ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലു​ള്ള​വ ഉ​ള്‍​പ്പെ​ടു​ന്ന​വ​യാ​ണ് ഗ്രാ​ഫി​ക് ഉ​ള്ള​ട​ക്ക​ങ്ങ​ള്‍.

അ​തേ​സ​മ​യം18 വ​യ​സി​ന് താ​ഴെ​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ളെ​യും അ​വ​രു​ടെ ജ​ന​ന തി​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​രേ​യും ഇ​ത്ത​രം ഉ​ള്ള​ട​ക്കം കാ​ണു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ന്ന ഒ​രു ന​യം ക​മ്പ​നി​ക്ക് ഇ​തി​ന​കം ത​ന്നെ​യു​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​ണ്ട​ന്‍റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ആ​ളു​ടെ സ​മ്മ​ത​ത്തോ​ടെ നി​ർ​മ്മി​ച്ച ന​ഗ്ന​ത​യോ ലൈം​ഗി​ക പെ​രു​മാ​റ്റ​മോ പ​ങ്കു​വ​യ്ക്കാം. എ​ങ്കി​ലും, പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളോ ബാ​ന​റു​ക​ളോ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം ഉ​ള്ള​ട​ക്കം പ​ങ്കി​ടു​ന്ന​തി​ന് സാ​ധി​ക്കി​ല്ല.

 

Related posts

Leave a Comment